പ​ടി​യി​റ​ങ്ങി​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​അ​നി​ൽകു​മാ​റി​ന് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹാ​ദ​ര​വ്
Tuesday, June 11, 2024 10:23 PM IST
കൊ​ട്ടാ​ര​ക്ക​ര : റ​വ​ന്യൂ സ​ർ​വീ​സി​ൽ 34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ച കൊ​ട്ടാ​ര​ക്ക​ര​യു​ടെ ജ​ന​കീ​യ ത​ഹ​സി​ൽ​ദാ​റും എ​റ​ണാ​കു​ളം,തൃ​ശൂർ ജി​ല്ല​ക​ളി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്ത സ​ദാ​ന​ന്ദ​പു​രം സ്വ​ദേ​ശി ബി. ​അ​നി​ൽ​കു​മാ​റി​ന് സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹാ​ദ​ര​വ്.

കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗോ​റി​യോ​സ് കോള​ജ് മാ​നേ​ജ​രും ഗു​രു​വു​മാ​യ ഫാ.​ബേ​ബി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്ജി.​ത​ങ്ക​പ്പ​ൻ പി​ള്ള,ഡോ​ഏ​ബ്ര​ഹാം ക​രി​ക്കം,പി. ​ഗ​ണേ​ശ​ൻ,മു​ട്ട​റഉ​ദ​യ​ഭാ​നു ,ഡോ.​പി.​എ​ൻ. ഗം​ഗാ​ധ​ര​ൻ നാ​യ​ർ,പി.​ഹ​രി​കു​മാ​ർ, അ​ഡ്വ.​സ​തീ​ഷ് ച​ന്ദ്ര​ൻ, കെ.​ബാ​ബു​രാ​ജ​ൻ,എ.​തു​ള​സീ​ധ​ര​ൻ പി​ള്ള, ബി.​റെ​ജി,രാ​ജ​ഗോ​പാ​ൽ,ടി.​എ​ൻ.​അ​മ്പി​ളി, പി. ​ജോ​ൺ,പി.​ജോ​സ് രാ​ജു,ആ​ർ.​മോ​ഹ​ന​ൻ ആ​ചാ​രി,അ​ജി​ത് അ​ല​ക്സ്,കൃ​ഷ്ണ​ൻ രാ​മ​സ്വാ​മി,ഹു​സൈ​ൻ,ഷൈ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​വി​ക​ത​യു​ടെ മു​ഖ​വു​മാ​യി സ്നേ​ഹ​ത്തി​ന്‍റെയും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ യും പ​ങ്കു​വെ​യ്ക്ക​ലി​ന്‍റെ യും പാ​ഠം പ​ക​ർ​ന്നു മ​നു​ഷ്യ​ത്വ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി വേ​റി​ട്ട പ്ര​വ​ർ​ത്ത​ന ശൈ​ലി​യാ​ണ് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി​യ​തെ​ന്ന് ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഓ​ർ​ത്തെ​ടു​ത്തു.

ഐ​എ​ൽ​ഡി​എം,ഐ​എം​ജി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫാ​ക്ക​ൽ​റ്റി എ​ന്ന നി​ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ പ​രി​ശീ​ല​ന പാ​ഠ​ങ്ങ​ൾ റ​വ​ന്യൂ മേ​ഖ​ല​യി​ൽ മു​ത​ൽ​ക്കൂ​ട്ടാ​ണ് .