കൊ ട്ടാരക്കരയിൽ ലഹരിവസ്തുവുമായി യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, June 11, 2024 10:23 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ഞ്ച് ഗ്രാം ​എം ഡി ​എം എ ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ലും​മൂ​ട് നെ​ടും​കു​റ്റി വി​ള​വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യ്‌​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ലി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്പെ​ഷൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യുള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും കു​ണ്ട​റ പോ​ലീ​സും ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി വ​സ്തു ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി കു​റ​ച്ചു നാ​ളാ​യി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

കു​ണ്ട​റ എ​സ് ഐ ​സ​ജി​ത്ത്, എ​സ് സി ​പി ഒ ​മ​ധു, രാ​ജീ​വ് , സി ​പി ഒ​മാ​രാ​യ അ​നീ​ഷ്, ജി​തി​ൻ, ഡാ​ൻ​സാ​ഫ് എ​സ് ഐ ​ബി​ജു ഹ​ക്ക്, ഉ​മേ​ഷ്‌, സി ​പി ഒ ​മാ​രാ​യ സ​ജു​മോ​ൻ, അ​ഭി​ലാ​ഷ്, ദി​ലീ​പ്, വി​പി​ൻ ക്ലീ​റ്റ​സ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ടീ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.