റോ ബോ ട്ടിക്സിൽ ഏഷ്യൻ റെക്കോ ർഡ് തീർത്ത് പള്ളിമൺ സിദ്ധാർഥ
1396702
Friday, March 1, 2024 11:19 PM IST
കൊട്ടിയം:പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിന്റെ റോബോട്ടിക് ക്ലബിലെ, കുട്ടികൾ നയിക്കുന്ന 200 സോക്കർ റോബോട്ടുകളുമായി രണ്ടാമത് ഏഷ്യൻ റെക്കോർഡും സിദ്ദാർഥകൈവരിച്ചു.
യുആർ എഫ് വേൾഡ് റെക്കോഡ് ഫൗണ്ടേഷന്റെ സ്റ്റേറ്റ് സെക്രട്ടറിയും ഗിന്നസ് അവാർഡ് നേതാവുമായ. ഗിന്നസ് സുനിൽ ജോസഫ് പ്രോഗ്രാം ഉൽഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജാകുമാരി, അംഗം കെ. ഉണ്ണികൃഷ്ണൻ, സിദ്ധാർഥ സെൻട്രൽ സ്കൂൾ മാനേജർ യു. സുരേഷ് ,പി ടിഎ പ്രസിഡന്റ് സി .എൽ. ഗിരീഷ് ചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പാൾ ഗിരീഷ് ബാബു, വി. ടെക്കോസ, റോബോട്ടിക്സ് ചീഫ് അക്കാഡമിക് ഡയറക്ടർ അശ്വതി ബി .രാജ് എന്നിവർ പങ്കെടുത്തു.
തുടർന്ന് വർണാഭമായി അലങ്കരിച്ച നാല് സിന്തറ്റിക് കോർട്ടുകളായി തിരിഞ്ഞ് അഞ്ചുപേർ വീതമുള്ള രണ്ട് ടീമായാണ് കുട്ടികൾ കുട്ടിറോബോട്ടുമായി സോക്കർ (ഫുട്ബോൾ) മത്സരം നടത്തിയത്. വൈ-ഫൈ റിമോട്ടുകൾ നിയന്ത്രിച്ചായിരുന്നു മത്സരം. 500 ഓളം രക്ഷിതാക്കളും ഇതര സ്കൂൾ വിദ്യാർഥികളും മത്സരം കാണാനെത്തി.
സ്കൂൾ റോബോട്ടിക്സ് ക്ലബിലെ രണ്ട് മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾ സ്വന്തമായി അസംബിൾ ചെയ്തു അവർതന്നെ പ്രോഗ്രാം ചെയ്യുന്ന റോബോട്ടുകൾ ആണ് കളിയ്ക്കായി ഉപയോഗിച്ചത്.
2020-ൽ ഇന്ത്യ യിൽ ആദ്യമായി കുട്ടികളെ ഉപയോഗിച്ച് റോബോട്ട് നിർമിക്കുകയും 221 കുട്ടികൾ പങ്കെടുത്ത മെഗാറോബോട്ടിക് ചലഞ്ചിലൂടെ 12 മിനിട്ട് സമയം കൊണ്ട് അത്രയും തന്നെ റോബോട്ടുകൾ കുട്ടികൾ അസംബിൾ ചെയ്തു പ്രവർത്തിപ്പിച്ചു എന്ന ഏഷ്യൻ റെക്കഡും സിദ്ധാർഥമുമ്പ് കൈവരിച്ചിരുന്നു.
ഗെയിമിംഗിൽ അഞ്ച് ഗോളുകൾ നേടിയ മാസ്റ്റർ ആദിനാഥ് മികച്ച പ്രകടനം കാഴ്ച വച്ചു. രണ്ട് ടീമുകൾക്ക് സമാപനസമ്മേളനത്തിൽ ഗിന്നസ് സുനിൽ ജോസഫ് ട്രോഫി വിതരണം ചെയ്തു.