ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ നി​യു​ക്ത​പ്ര​ഥ​മ സ​ഹാ​യ മെ​ത്രാ​ൻ മോ​ൺ. ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ ന​ട​ക്കും. ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ലെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച​്ബി​ഷ​പ് സാ​ൽ​വ​ത്തോ​രോ പെ​നാ​കി​യോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മെ​ത്രാ​ഭി​ഷേ​ക തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15നാ​ണ് ഫ്രാ​ൻ‌​സി​സ് മാ​ർ​പാ​പ്പ നി​യ​മ​ന ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

ക​ർ​ദി​നാ​ളും മും​ബൈ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, വ​രാ​പ്പു​ഴ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് ക​ള​ത്തി​ൽ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ക​ണ്ണൂ​രി​ന്‍റെ പ്ര​ഥ​മ ബി​ഷ​പും ഇ​പ്പോ​ഴ​ത്തെ കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പു​മാ​യ ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ, ഇ​ന്ത്യ​യു​ടെ​യും നേ​പ്പാ​ളി​ന്‍റെ​യും അ​പ്പ​സ്തോ​ലി​ക് നൂ​ൺ​ഷ്യോ റ​വ. ഡോ. ​ലി​യോ​പോ​ൾ​ദോ ജി​റേ​ലി, ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

സ്ഥാ​നാ​രോ​ഹ​ണ​ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​ബ​ർ​ണ​ശേ​രി ബി​എം യു​പി സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നും വി​ശി​ഷ്ടാ​തി​ഥി​ക​ളെ ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലേ​ക്ക് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ കൊ​ന്പി​രി അം​ഗ​ങ്ങ​ൾ, അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ർ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, അ​ല്മാ​യ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും.

ച​ട​ങ്ങി​ൽ വി​വി​ധ രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള മെ​ത്രാ​ന്മാ​ർ, വി​കാ​രി ജ​ന​റാ​ൾ​മാ​ർ, വൈ​ദി​ക​ർ, സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളു​ടെ​പ്ര​തി​നി​ധി​ക​ൾ, അ​ല്മാ​യ സം​ഘ​ട​നാ നേ​താ​ക്ക​ൾ, പൗ​ര​പ്ര​തി​നി​ധി​ക​ൾ, വി​ശ്വാ​സ​സ​മൂ​ഹം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

7000 ത്തോ​ളം പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ റ​വ. ഫാ. ​ജോ​മോ​ൻ ചെ​ന്പ​ക​ശേ​രി, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷി​ബു ഫെ​ർ​ണാ​ണ്ട​സ്, കെ​എ​ൽ​സി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ, കെ​എ​ൽ​സി​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

മോ​ൺ. ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി

കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ പു​രാ​ത​ന​മാ​യ പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​താ ഇ​ട​വ​ക​യി​ൽ 1967 ഓ​ഗ​സ്റ്റ് നാ​ലി​നാ​ണു ജ​ന​നം. പ​രേ​ത​നാ​യ കു​റു​പ്പ​ശേ​രി സ്റ്റാ​ൻ​ലി​യു​ടെ​യും ഷേ​ർ​ളി​യു​ടെ​യും ഏ​ഴു മ​ക്ക​ളി​ൽ നാ​ലാ​മ​നാ​ണ് മോ​ൺ. ഡോ. ​ഡെ​ന്നി​സ്. ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു ദൈ​വ​ശാ​സ്ത്ര​ത്തി​ലും കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്നു ത​ത്വ​ശാ​സ്ത്ര​ത്തി​ലും ബി​രു​ദ​വും റോ​മി​ലെ ഉ​ർ​ബ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു കാ​ന​ൻ നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. 1991 ഡി​സം​ബ​ർ 23 നാ​ണു കോ​ട്ട​പ്പു​റം രൂ​പ​ത​യ്ക്കു​വേ​ണ്ടി പു​രോ​ഹി​ത​നാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്.

തു​ട​ർ​ന്ന്, തു​രു​ത്തി​പ്പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​യി​ൽ സ​ഹ​വി​കാ​രി​യാ​യും ക​ട​വാ​ൽ​തു​രു​ത്തു വി​ശു​ദ്ധ കു​രി​ശി​ന്‍റെ ഇ​ട​വ​ക, പു​ല്ലൂ​റ്റു സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജാ​യും വി​കാ​രി​യാ​യും 1997 വ​രെ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ മു​ഖ​പ​ത്ര​മാ​യ ദി​ദി​മൂ​സി​ന്‍റെ പ​ത്രാ​ധി​പ​രും കേ​ര​ള കാ​ത്ത​ലി​ക് സ്റ്റു​ഡ​ന്‍റ്സ് ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്‌​ട​റു​മാ​യി​രു​ന്ന ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി 2001 മു​ത​ലാ​ണ് വ​ത്തി​ക്കാ​ന്‍റെ ന​യ​ത​ന്ത്ര​വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആ​ഫ്രി​ക്ക​യി​ലെ ബു​റു​ണ്ടി​യി​ലാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം.

പി​ന്നീ​ട്, ഈ​ജി​പ്ത്, താ​യ്‌​ലാ​ൻ​ഡ്, ചെ​ക്ക് റി​പ്പ​ബ്ലി​ക്, ആ​ഫ്രി​ക്ക​യി​ലെ ഗാ​ബോ​ൺ എ​ന്നീ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2017 മു​ത​ൽ അ​മേ​രി​ക്ക​യി​ലെ വ​ത്തി​ക്കാ​ൻ എം​ബ​സി​യി​ൽ പേ​പ്പ​ൽ നൂ​ൺ​ഷ്യോ ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി നോ​ക്കി. ഇ​റ്റ​ലി​യി​ലെ മാ​ൾ​ട്ട​യി​ൽ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​ൽ ത​ന്‍റെ ജോ​ലി തു​ട​ര​വെ​യാ​ണ് സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​കു​ന്ന​ത്.