വാഴക്കന്ന് വിതരണോദ്ഘാടനം
1467781
Saturday, November 9, 2024 7:24 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന 38800 വാഴക്കന്നുകളുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം കൊല്ലാടയിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി. ഗീത, സുരേഷ് കുറ്റൂർ, പി.ആർ. ശോഭന എന്നിവർ പ്രസംഗിച്ചു.
ജനകീയസൂത്രണം കൃഷിവകുപ്പ്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എന്നീ പദ്ധതികളുടെ സഹായത്തോടെ കർഷകർ ഒരു ലക്ഷത്തോളം വാഴകളാണ് രണ്ട് ഘട്ടങ്ങളിലായി കൃഷി ചെയ്യുന്നത്. ആറുമാസം കൊണ്ട് വിളവെടുക്കുന്ന മഞ്ചരി കുള്ളൻ, ടിഷ്യുകൾച്ചർ, സ്വർണമുഖി എന്നീ ഇനങ്ങളാണ് പ്രധാനമായും കർഷകർ കൃഷി ചെയ്യുന്നത്.
പ്രാദേശിക വിപണിക്ക് പുറമെ കയറ്റുമതിയും മൂല്യവർധിത ഉത്പന്ന നിർമാണവും കർഷകർ ലക്ഷ്യമിടുന്നു.