ആറളം ഫാം ആദിവാസി ഭൂമി കൈമാറ്റം; പ്രക്ഷോഭം ശക്തിപ്പെടുത്തും-ശ്രീരാമൻ കൊയ്യോൻ
1467775
Saturday, November 9, 2024 7:24 AM IST
ഇരിട്ടി: ആദിവാസി ഫണ്ട് കൊണ്ട് കേന്ദ്ര സർക്കാരിൽ നിന്നും വിലയ്ക്ക് വാങ്ങിയ ആറളംഫാമിലെ ഏറ്റവും കാതലായ ആയിരത്തിലേറെ ഏക്കർ ഭൂമി സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും വ്യാപകമായി കൈമാറിയ നടപടി ആദിവാസി വിരുദ്ധമാണെന്നും, ഭൂമി തിരിച്ചുപിടിക്കുന്നതിന് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ആദിവാസി ദളിത് മുന്നേറ്റ സമിതി ആറളംഫാമിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
ജില്ലയിലെ മുഴുവൻ ആദിവാസികളെയും സംഘടിപ്പിച്ച് രണ്ടാം ആറളം ഫാം ഭൂ അവകാശ പ്രക്ഷോഭത്തിന് തുടക്കംകുറിക്കുമെന്ന് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ആദിവാസി ഗോത്ര ജനസഭ പ്രസിഡന്റ് പി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഗോത്ര ജനസഭ നേതാക്കളായ ടി.സി. കുഞ്ഞിരാമൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, ബിന്ദു രാജൻ, ടി.എ. രമണി എന്നിവർ എസംഗിച്ചു.