മ​ട്ട​ന്നൂ​ർ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ടൂ​റി​സ്റ്റ് ബ​സി​ൽ എം​ഡി​എം​എ​യു​മാ​യി എ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പാ​നൂ​ർ സ്വ​ദേ​ശി കെ.​പി. മു​ഹ​മ്മ​ദ് സ​ക്ക​റി​യെ​യാ​ണ് (30) മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളി​ൽ​നി​ന്നും 18.87 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു മ​ട്ട​ന്നൂ​ർ എ​സ്ഐ ആ​ർ.​എ​ൻ. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ട്ട​ന്നൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഇ​റ​ങ്ങി യു​വാ​വ് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പം നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ഒ​രു നൈ​ജീ​രി​യ​ക്കാ​ര​നി​ൽ നി​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്. പ്ര​തി​യെ കൂ​ത്തു​പ​റ​ന്പ് എ​സി​പി എം. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. എ​സ്ഐ സി​ദ്ദി​ഖ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി.​സി. ബി​നീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ, നി​വി​ൻ എ​ന്നി​വ​രും പ്ര​തി​യ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.