മലയാളികൾ ഒരിക്കലും ഭാഷാ മൗലികവാദികൾ ആയിരുന്നില്ല: അശോകൻ ചരുവിൽ
1467539
Friday, November 8, 2024 8:17 AM IST
കണ്ണൂർ : മലയാളികൾ ഒരിക്കലും ഭാഷാ മൗലികവാദികളായിരുന്നില്ലെന്ന് അശോകൻ ചരുവിൽ. എന്നാൽ ഭാഷയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും ഭാഷ ശുദ്ധമായിരിക്കണം എന്ന മൗലികതയിലേക്ക് എത്തിച്ചേരാറുണ്ട്. മലയാള ഭാഷയിൽ മുൻപ് തന്നെ സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനം ഉണ്ടായിട്ടുണ്ടന്നും അശോകൻ പറഞ്ഞു..
കണ്ണൂർ സർവകലാശാല ഒന്നുമുതൽ വിവിധ കാമ്പസുകളിലായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം താവക്കര സർവകലാശാല ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഭരണഭാഷാ സമിതി അധ്യക്ഷയുമായ ഡോ. പി.കെ.സജിത അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ, സെനറ്റ് അംഗം പി.ജെ. സാജു, സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആര്യ രാജീവൻ, പ്രഫ.ജോബി കെ. ജോസ്, ആർ.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.