കേ​ള​കം: ശാ​ന്തി​ഗി​രി കൈ​ലാ​സം​പ​ടി​യി​ലെ ഭൂ​മി​യി​ലെ വി​ള്ള​ൽ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര ഭൗ​മ ശാ​സ്ത്ര പ​ഠ​ന സം​ഘ​മെ​ത്തി. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സി. ​മു​ര​ളീ​ധ​ര​ൻ, ലാ​ൻ​ഡ്സ് ലൈ​ഡ് അ​ഡ്വൈ​സ​റി ക​മ്മ​റ്റി അം​ഗ​വും ശാ​സ്ത്ര​ജ്ഞ​നു​മാ​യ ജി. ​ശ​ങ്ക​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മ​ണ്ണി​ടി​ച്ചി​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഡോ.​ബി ന​ന്ദ​കു​മാ​ർ, യൂ​ണി​വേ​ഴ്സി​റ്റി അ​സി. പ്ര​ഫ. ഡോ.​സ​ജ​ൻ​കു​മാ​ർ, ഹ​സാ​ർ​ഡ് റി​സ്ക് അ​ന​ലി​സ്റ്റ് ജി.​എ​സ് പ്ര​ദീ​പ്, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് ക​ണ്ണൂ​ർ ഡി ​ഡി​എം​എ എ​സ്. ഐ​ശ്വ​ര്യ, ശാ​സ്ത്ര​ഞ്ജ​ൻ സു​രേ​ഷ്, ടെ​ക്നീ​ഷ്യ​ൻ എ​ൽ​ദോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളാ​ണ് പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ൽ​നോ​ട്ടം ന​ട​ത്തു​ന്ന​ത്. മൂ​ന്നു മാ​സം മു​മ്പ് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി ശാ​സ്ത്ര​ജ്ഞ​ന്മാ​ർ ഇ​വി​ടെ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. വി​ള്ള​ൽ രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പ്ര​ദേ​ശ​ത്ത് ഇ​ല​ക്ട്രോ റെ​സ്റ്റി​വി​റ്റി സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര ഭൗ​മ ശാ​സ്ത്ര പ​ഠ​നം ന​ട​ത്തി​യ​ത്. പ​ഠ​ന സം​ഘ​ത്തോ​ടൊ​പ്പം കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി അ​നീ​ഷ്, വാ​ർ​ഡ് മെ​ംബർ സ​ജീ​വ​ൻ പാ​ലു​മ്മി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.