തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയിൽവേ കൗണ്ടര്‍ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും
1467501
Friday, November 8, 2024 7:03 AM IST
തളിപ്പറമ്പ്: ഒരാഴ്ചയായി അടഞ്ഞു കിടന്ന തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പ്രവർത്തിക്കും. ഇതിനുള്ള പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരുടെ അനുമതി ഇന്നലെ വൈകുന്നേരത്തോടെ താലൂക്ക് ഓഫീസിൽ ലഭിച്ചതായി തഹസിൽദാർ അറിയിച്ചു. 2025 ജനുവരി 31 വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് റെയിൽവേ ഇപ്പോൾ നൽകിയിരിക്കുന്നത്.
റിസർവേഷൻ കൗണ്ടർ അടച്ചിട്ടത് കാരണം ട്രെയിൻ യാത്രികർ നേരിടുന്ന ബുദ്ധിമുട്ട് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കെ. സുധാകരൻഎംപിയും ബിജെപി നേതാക്കളായ എ.പി. ഗംഗാധരൻ, ചെങ്ങുനി രമേശന് എന്നിവരും കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൗണ്ടർ തുറക്കാനുള്ള അനുമതി നൽകിയത്. റിസര്‍വേഷ ന്കൗണ്ടറിന് ഒരു വര്‍ഷക്കാലാവധിയില്‍ അനുമതി നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്.