തെരുവുനായ വിളയാട്ടം: 11 പേർക്കു കടിയേറ്റു
1467499
Friday, November 8, 2024 7:03 AM IST
തളിപ്പറമ്പ്്്്്/ചെറുപുഴ: തളിപ്പറന്പിലും ചെറുപുഴയിലുമായി 11 പേർക്കു തെരുവുനായയുടെ കടിയേറ്റു. തളിപ്പറമ്പിൽ തൃച്ചംബരത്തെ പി. പ്രിയ(45), കെ.പി നന്ദകുമാർ (18), ഫാറൂഖ് നഗറിലെ സുബൈർ (58), പുളിമ്പറമ്പിലെ ടി.പി രാമചന്ദ്രൻ (62), ,കയ്യത്തെ സുരേഷ് (42), പുഷ്പഗിരിയിലെ അബ്ദുല്ല (60), ഹിദായത്ത് നഗറിലെ ഫാത്തിമ (55), മാവിച്ചേരിയിലെ വേലായുധൻ (59), പാലകുളങ്ങരയിലെ രാഘവൻ (72), എളംമ്പേരത്തെ ഹനീഫ (37) എന്നിവർക്കാണ് കടിയേറ്റത്. പൂവം ചേനന്നൂർ തളിപ്പറമ്പ് ഷാലിമാർ ടെസ്റ്റെയിൽസ് റോഡ്,ടാഗോർ സ്കൂൾ സമീപം എന്നിവിടങ്ങളിൽ വച്ചാണ് തെരുവ് നായ ആക്രമിച്ചത്.
കടിയേറ്റവർക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് നൽകി. വൈകുന്നേരത്തോടെ രജിസ്ട്രാർ ഓഫീസിനു സമീപത്ത് നിന്ന് നായയെ നഗരസഭാ ജീവനക്കാർ പിടികൂടി. മൃഗാശുപത്രിയിൽ ഏൽപ്പിച്ചു. കടിയേറ്റവരെ തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുഹമ്മദ് നിസാർ, കെ.പി കദീജ, കൗൺസിലർ മുഹമ്മദ് സിറാജ് എന്നിവർ സന്ദർശിച്ചു.
ചെറുപുഴ പുളിങ്ങോത്ത് എട്ടുവയസുകാരനെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. പുളിങ്ങോം പാലന്തടത്തെ സാജിറിന്റെ മകന് അദ്നാന് സാജിനിനാണ് കടിയേറ്റത്. മദ്രസ പഠനം കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുളിങ്ങോം ജുമാമസ്ജിദിന് സമീപത്തെ റോഡില്‍ വച്ച് തെരുവ്നായ ആക്രമിക്കുകയായിരന്നു. തെരുവ് നായയെ പ്രതിരോധിക്കുന്നതിനിടെ കൈക്ക് കടിക്കുകയായിരന്നു.
കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതോടെ നായ ഓടിപ്പോയി. കുട്ടിയെ ഉടന്‍ പെരിങ്ങോം താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കിയ ശേഷം പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്കി.