അറവു മാലിന്യ പ്ലാന്റിനു മുന്നിൽ ധർണ നടത്തി
1480261
Tuesday, November 19, 2024 6:29 AM IST
മുട്ടിൽ: മുട്ടിൽ കൊളവയലിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റിനു മുന്നിൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
പ്ലാന്റ് അടച്ചുപൂട്ടുകയോ പുഴയോരത്തുനിന്നു മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. എം.ഒ. ദേവസ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, ഷിജു ഗോപാൽ, കെ. പദ്മനാഭൻ, കെ. ഫെന്നി കൃര്യൻ, പി. കൃഷ്ണൻ, ഫൈസൽ പാപ്പിന, അനീഷ് കാര്യന്പാടി, സരോജിനി വേണുഗോപാൽ, ദിനേശൻ കാര്യന്പാടി, പി. നൗഫൽ കൊളവയൽ, പി. വിനായകൻ, എസ്. ഇക്ബാൽ, കെ. നിഷ കാര്യന്പാടി, പി. സുദിന, വി.കെ. സുകുമാരൻ, എസ്. സുമി എന്നിവർ പ്രസംഗിച്ചു.