പു​ൽ​പ്പ​ള്ളി: നെ​ൽ​പ​പ്പാ​ട​ങ്ങ​ൾ ക​തി​രി​ട്ട​ത്തോ​ടെ കാ​വ​ൽ​മാ​ട​ങ്ങ​ളൊ​രു​ക്കി ഉ​റ​ക്ക​മൊ​ഴി​ച്ച് ക​ർ​ഷ​ക​ർ. വ​നാ​തി​ർ​ത്തി​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു ത​ങ്ങ​ളു​ടെ നെ​ൽ​കൃ​ഷി സം​ര​ക്ഷി​ക്കാ​നാ​ണ് ക​ർ​ഷ​ക​ർ ഉ​റ​ക്ക​മൊ​ഴി​ച്ച് ത​ങ്ങ​ളു​ടെ കൃ​ഷി​യെ സം​ര​ക്ഷി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​യ്ക്കും കു​ട്ട​മാ​യും എ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളും മാ​നും കു​ര​ങ്ങു​മെ​ല്ലാം നെ​ല്ലു​വി​ള​യു​ന്പോ​ൾ ത​ന്നെ പാ​ട​ത്തി​റ​ങ്ങി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. നാ​ലു​ഭാ​ഗ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട വീ​ട്ടി​മൂ​ല പാ​ട​ത്ത് ചാ​ത്ത​മം​ഗ​ലം ത​ണ​ൽ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​വ​ൽ മാ​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി.

രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം ക​ർ​ഷ​ക​ർ പാ​ടം ത​രി​ശി​ടു​ന്ന​തും വ​ർ​ധി​ക്കു​ക​യാ​ണ്. പ​ര​മാ​വ​ധി സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കി ഭ​ക്ഷ്യോ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് സം​ഘ​ത്തി​ന്‍റെ ശ്ര​മം. കൃ​ഷി​ചെ​ല​വി​നു പു​റ​മേ കാ​വ​ലൊ​രു​ക്കാ​നും ക​ർ​ഷ​ക​ർ​ക്കു ചെ​ല​വേ​റു​ന്നു.

ഓ​രോ​പാ​ട​ത്തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കാ​വ​ൽ​മാ​ടം നി​ർ​മി​ക്കു​ന്ന​തു ഗു​ണ​ക​ര​മാ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നെ​ൽ​ക്കൃ​ഷി​യെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണു ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. വ​നാ​തി​ർ​ത്തി​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം കൂ​ടു​ത​ലാ​ണെ​ങ്കി​ലും കാ​വ​ൽ​മാ​ടം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ മു​ള​വെ​ട്ടാ​ൻ​പോ​ലും വ​നം​വ​കു​പ്പ് സ​മ്മ​തി​ക്കാ​റി​ല്ല. ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​ല​യി​ട​ത്തും ആ​ന പ്ര​തി​രോ​ധ വേ​ലി സം​ര​ക്ഷി​ക്കു​ന്ന​ത്. കൊ​യ്ത്തു ക​ഴി​യും​വ​രെ ക​ർ​ഷ​ക​രു​ടെ അ​ന്തി​യു​റ​ക്കം പാ​ട​ത്താ​ണ്. പാ​ക്കം, ചേ​കാ​ടി, ദാ​സ​ന​ക്ക​ര, വ​ട​വ​യ​ൽ, മൂ​ഴി​മ​ല തു​ട​ങ്ങി​യ പാ​ട​ങ്ങ​ളി​ലും കാ​വ​ൽ​മാ​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം സ​ജീ​വ​മാ​ണ്.