വിജയൻ ചെറുകരയെ യുവകലാസാഹിതി ആദരിച്ചു
1480475
Wednesday, November 20, 2024 5:14 AM IST
കൽപ്പറ്റ: സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന വിജയൻ ചെറുകരയെ ആദരിച്ചു. ഹൗസിങ് ബോർഡ് ചെയർമാൻ ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഷാൾ അണിയിച്ചു.
ഡോ.ഒ. കെ. മുരളീകൃഷ്ണൻ, ശാരദ മോഹൻ, പി. ഉഷാകുമാരി, അഷ്റഫ് കുരുവട്ടൂർ, ദിനേഷ് കുമാർ, അനീഷ് ചീരാൽ എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ കലോത്സവത്തിൽ സമ്മാനിതരായ പാർവതി, അദ്വൈത്, നിവേദ് കൃഷ്ണ, അഭിജിത് എന്നിവരെയും ആദരിച്ചു. ശ്രീലത ചെറുക്കാക്കരയുടെ "വെയിൽവട്ടങ്ങൾ’ എന്ന കഥാസമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ കസ്തൂരിഭായിക്ക് നൽകി പ്രകാശനം ചെയ്തു. ജലജ പദ്മൻ, പ്രഫ. താര ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.