എഐ ക്വിസ് മത്സരം: പുൽപ്പള്ളി വിജയ, ബത്തേരി അൽഫോൻസ ടീം ജേതാക്കൾ
1480255
Tuesday, November 19, 2024 6:29 AM IST
മീനങ്ങാടി: മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളജും മാനന്തവാടി പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസും സംയുക്തമായി നടത്തിയ ജില്ലാതല എഐ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ വി.എ. അഭിനന്ദ്-അതുൽ കൃഷ്ണ(പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ), കോളജ് വിഭാഗത്തിൽ സാനിയ-ഷബ്രീന(ബത്തേരി അൽഫോണ്‍സ ആർട്സ് ആൻഡ് സയൻസ് കോളജ്) ടീമുകൾ ജേതാക്കളായി.
അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോണ്‍ക്ലേവിന്റെ ഭാഗമായി ഡിസംബർ 10ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ഈ ടീമുകൾ ജില്ലയെ പ്രതിനിധാനം ചെയ്യും.
എസ്.എ. മജീദ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത് ഉദ്ഘാടനം ചെയ്തു. ഐഎച്ച്ആർഡി മോഡൽ കോളേജ് പ്രിൻസിപ്പൽ സുധ മരിയ ജോർജ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര കോണ്‍ക്ലേവ് എഐ ക്വിസ് ജില്ലാ കോഓർഡിനേറ്റർ മിഥുൻരാജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, പികെകഐംസിഎസ് പ്രിൻസിപ്പൽ ഷീബ ജോസഫ്, എ. പി. ആർഷ, സ്വാതി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.