താമരശേരി ചുരത്തിൽ വാഹന ഗതാഗതം സുഗമമാക്കണം: മൂലങ്കാവ് സെന്റ് ജൂഡ്സ് അയൽക്കൂട്ടം
1480256
Tuesday, November 19, 2024 6:29 AM IST
സുൽത്താൻ ബത്തേരി: താമരശേരി ചുരത്തിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന് കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൂലങ്കാവ് സെന്റ് ജൂഡ്സ് അയൽക്കൂട്ടം ആവശ്യപ്പെട്ടു.
ചുരത്തിൽ എട്ടാം വളവിൽ ദിവസങ്ങൾ മുൻപ് കുടുങ്ങിയ ക്രെയിൻ നീക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സണ്ണി വിളക്കുന്നത്തിൽ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് സുനി റാത്തപ്പള്ളി, സെക്രട്ടറി വർഗീസ് മോളത്ത്, മാത്യു പുത്തൻപുര, ജോണി കുന്പപ്പള്ളി, തോമസ് പാറയിൽ എന്നിവർ പ്രസംഗിച്ചു.