ഗുണ്ടാ ലിസ്റ്റിലുള്ളയാള്‍ ആശുപത്രി വളപ്പില്‍ മരിച്ച നിലയില്‍
1483135
Friday, November 29, 2024 10:21 PM IST
കോഴിക്കോട്: ബീച്ച് ആശുപത്രി വളപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊടുവള്ളി അരീക്കാട്ട് കാവിൽ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഷാഫി (27)യാണ് മരിച്ചത്.
ഇയാൾ ഗുണ്ടാ ലിസ്റ്റിലുള്ള ആളാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും വെള്ളയില്‍ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് ബീച്ചാശുപത്രിയിലെ ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തിന് സമീപം മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. ഇയാള്‍ ഉള്‍പ്പെട്ട മുന്‍ കേസുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.