തിരുവന്പാടി പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി
1482979
Friday, November 29, 2024 5:55 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് വാർഡ് വിഭജനത്തിലെ അപാകതകൾ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. അപാകതകൾ പരിഹരിച്ച് കിട്ടുന്നതിനുവേണ്ടി യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും പോരാട്ടം നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി.
മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് വാഴപ്പറമ്പിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോയിൻ കാവുങ്കൽ, ഷിനോയ് അടക്കാപ്പാറ, ഷിജു ചെമ്പനാനി, ഷൗക്കത്ത് കൊല്ലളത്തിൽ, ജിതിൻ പല്ലാട്ട്, രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ, അസ്കർ ചെറിയമ്പലം എന്നിവർ പ്രസംഗിച്ചു.