കോ​ഴി​ക്കോ​ട്: രാ​ജ്യ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​തി​നൊ​ന്നാ​മ​ത് കാ​ർ​ഷി​ക സെ​ൻ​സ​സി​ന്‍റെ ര​ണ്ട്, മൂ​ന്നു ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ജി​ല്ലാ​ത​ല ഏ​ക​ദി​ന പ​രി​ശീ​ല​നം കോ​ഴി​ക്കോ​ട് ന​ട​ന്നു. കൃ​ഷി​ഭൂ​മി​യു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ, ഭൂ​വി​നി​യോ​ഗം, ഭൂ ​ഉ​ട​മ​സ്ഥ​ത, കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ത​ര​ണം, ജ​ല​സേ​ച​നം, വ​ളം, കീ​ട​നാ​ശി​നി എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്ക​ലാ​ണ് സ​ർ​വേ​യു​ടെ ല​ക്ഷ്യം.

പ​രി​ശീ​ല​ന പ​രി​പാ​ടി സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം. ​മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​വി. പ്രേ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​ലി​ഷ മോ​ഹ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ ര​ജ​നി മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ കെ. ​സെ​ലീ​ന, ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സി.​പി. സു​ധീ​ഷ്, സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് ജി​ല്ലാ ഓ​ഫീ​സ​ർ ഇ.​ടി. ഷാ​ജി, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ യു. ​അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.