പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ തോക്കുകൾ തിരികെ ലഭിക്കുന്നില്ല
1483212
Saturday, November 30, 2024 4:49 AM IST
തിരുവമ്പാടി: വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ തോക്കുകൾ തിരികെ ലഭിക്കാതെ കർഷകർ വലയുന്നു. നട്ടു വളർത്തിയ വിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് നോക്കിനിൽക്കേണ്ട ദുരവസ്ഥയിലാണ് കർഷകർ. ജില്ലയിൽ തന്നെ ഒട്ടനവധി കർഷകരുടെ തോക്കുകളാണ് വിവിധ സ്റ്റേഷനുകളിൽ ഈ കാരണത്താൽ കുടുങ്ങിക്കിടക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഒക്ടോബർ പകുതിയോടുകൂടി പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ തോക്കുകൾ പെരുമാറ്റച്ചട്ടം പിൻവലിച്ചിട്ടും ഇവർക്ക് തിരികെ ലഭിച്ചില്ല. എത്രയും വേഗം കർഷകർക്ക് അവരുടെ തോക്ക് തിരികെ ലഭിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ, ടി.ജെ. കുര്യാച്ചൻ, ബിന്ദു ജോൺസൺ, ഷിജു ചെമ്പനാനി, മില്ലി മോഹൻ, റോബർട്ട് നെല്ലിക്ക തെരുവിൽ, ലിസി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട് എന്നിവർ പ്രസംഗിച്ചു.