നൈറ്റ് പെട്രോളിംഗ് ശക്തമാക്കണം: വ്യാപാരികൾ
1300477
Tuesday, June 6, 2023 12:28 AM IST
മുക്കം: മലയോര മേഖലകളിലെ അങ്ങാടികളിൽ നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജക മണ്ഡലം നേതൃത്വയോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ മുക്കം അങ്ങാടിയിലും പരിസരത്തും ഇരുപതോളം കടകളിൽ കവർച്ചകളും, കവർച്ച ശ്രമങ്ങളും നടന്നിരുന്നു. മുക്കം മുനിസിപ്പാലിറ്റിയും, പോലീസും സംയുക്തമായി അങ്ങാടികളിൽ സിസിടിവി കാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ആവശ്യപ്പെട്ടു. മുക്കം വ്യാപാര ഭവനിൽ വച്ച് നടന്ന നിയോജകമണ്ഡലം നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പി. പ്രേമൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, ട്രഷറർ എം.ടി. അസ്ലം, മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ, ബേബി വർഗീസ്, ബി. മൊയ്തീൻകുട്ടി, പി.പി. അബ്ദുൽ മജീദ്, മുഹമ്മദ് പാതിപ്പറമ്പിൽ, പി.ടി. ഹാരിസ് എന്നിവർ പ്രസംഗിച്ചു.