യുഡിഎഫ് ധര്‍ണ നടത്തി
1592089
Tuesday, September 16, 2025 7:31 AM IST
മേപ്പയൂര്‍: ഫെബ്രുവരിയില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സാംസ്കാരിക പരിപാടിയായ മേപ്പയൂര്‍ ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാത്തത് അഴിമതി മൂടിവെക്കാന്‍ വേണ്ടിയാണെന്ന് ആരോപിച്ച് യുഡിഎഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു.
മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്മാന് പറമ്പാട്ട് സുധാകരന് അധ്യക്ഷത വഹിച്ചു. പി.കെ.അനീഷ്, കമ്മന അബ്ദുറഹിമാന്, ഇ.അശോകന്, കെ.പി. രാമചന്ദ്രന്, എം.എം അഷ്റഫ് , കെ.പി. വേണുഗോപാല്‍, എം.കെ അബ്ദുറഹ്മാന്, കെ.എം.എ അസീസ്, സി.പി. നാരായണന് സംസാരിച്ചു. കെ.എം. ശ്യാമള, ഷര്‍മിന കോമത്ത്, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ നേതൃത്വം നല്കി.