കടിച്ച പട്ടിയെ വാലിൽ തൂക്കി അടിച്ചുകൊന്നു
1591773
Monday, September 15, 2025 4:53 AM IST
കുറ്റ്യാടി: കടിച്ച പട്ടിയെ ഓടിച്ചിട്ട് പിടിച്ച് വാലിൽ തൂക്കി അടിച്ചുകൊന്നു. കുറ്റ്യാടി സ്വദേശി തുണ്ടി കണ്ടി ചന്ദ്രനാണ് പട്ടിയുടെ കടിയേറ്റതും തുടർന്ന് പട്ടിയെ അടിച്ചുകൊന്നതും. രണ്ടുവർഷം മുമ്പും ചന്ദ്രനെ ഇതുപോലെ പട്ടി കടിച്ചിരുന്നു. അപ്പോഴും വാലിൽ പിടിച്ച് നിലത്തടിച്ച് കൊല്ലുകയായിരുന്നു.
കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് ഇന്നലെ ചന്ദ്രനെ പട്ടി കടിച്ചത്. പട്ടിക്ക് പേ ബാധയുണ്ടന്നാണ് പറയുന്നത്. സമീപ പ്രദേശമായ ഒത്യോട്ടു പാലത്തിന് സമീപം സയിദ് ഹസനും കടിയേറ്റിരുന്നു. രണ്ടുപേരും കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.