എം.കെ. മുനീര്‍ എംഎല്‍എയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
1591772
Monday, September 15, 2025 4:53 AM IST
കോഴിക്കോട്: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഡോ. എം.കെ. മുനീര്‍ എംഎല്‍എയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍.
എംആര്‍ഐ പരിശോധനയില്‍ തലയ്ക്ക് കാര്യമായ ആഘാതമൊന്നും കണ്ടെത്തിയിട്ടില്ല. ചെറിയ നിര്‍ദേശങ്ങളോടു മുനീര്‍ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. നിലവില്‍ ഐസിയുവിലാണ് എം.കെ. മുനീര്‍ ഉള്ളത്.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.കെ. മുനീറിന്റെ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും പിന്നാലെ ഹൃദയാഘാതമുണ്ടാവുകയും ചെയ്തിരുന്നു.