പോക്സോ കേസിൽ പ്രതി അറസ്റ്റില്‍
1592093
Tuesday, September 16, 2025 7:32 AM IST
കോഴിക്കോട്: ആണ്‍കുട്ടിയെ പീഡിപ്പിച്ച മോഷണക്കേസ് പ്രതിയെ പോക്സോ കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ബീച്ചില്‍ വച്ച് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി കാറില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.