ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു
1591607
Sunday, September 14, 2025 10:56 PM IST
കൊയിലാണ്ടി: ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. മൂടാടി ഹിൽ ബസാർ മോവില്ലൂർ കുന്നുമ്മൽ അഭിലാഷ് (39) ആണ് ട്രെയിൻ ഇടിച്ച് മരിച്ചത്. മൂടാടി റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് സംഭവം. പോലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: ശോഭ. സഹോദരങ്ങൾ: ഹരീഷ്, റിനീഷ് (കണ്ണൻ, മാതൃഭൂമി ഏജന്റ് മൂടാടി).