"കളേഴ്സ് ഓഫ് കെയര്‍' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
1592099
Tuesday, September 16, 2025 7:32 AM IST
കോഴിക്കോട്: ലോക പ്രഥമശുശ്രൂഷാ ദിനത്തോടനുബന്ധിച്ച് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയായ ലൈഫ് ലൈനര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച "കളേഴ്സ് ഓഫ് കെയര്‍' ചിത്രരചനാ മത്സരം ശ്രദ്ധേയമായി.
അടിയന്തര സാഹചര്യങ്ങളില്‍ ശരിയായ പ്രഥമശുശ്രൂഷയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂര്‍, വടകര, പയ്യന്നൂര്‍, കോഴിക്കോട്, തൊടുപുഴ എന്നിവിടങ്ങളിലായി മത്സരം സംഘടിപ്പിച്ചു.
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന പരിപാടിയില്‍ ചിത്രകാരന് നിഷാദ് വി. അബൂബക്കര്‍ തത്സമയം ചിത്രം വരച്ചു. അടിയന്തര ഘട്ടങ്ങളില്‍ ശാസ്ത്രീയ പ്രഥമ ശുശ്രൂഷ നല്കുവാന് പ്രാപ്തരായ പൗരന്മാരുടെ ശൃംഖല സംസ്ഥാനത്തുടനീളം വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആരംഭിച്ച സിഎസ്ആര്‍ സംരംഭമാണ് ലൈഫ് ലൈനര്‍.