സ്വദേശ് മെഗാ ക്വിസ് മത്സര വിജയികള്‍
1592087
Tuesday, September 16, 2025 7:31 AM IST
തിരുവമ്പാടി: കെപിഎസ്ടിഎ അക്കാദമിക് കൗണ്‍സില്‍ നേതൃത്വത്തിലുള്ള സ്വദേശ് മെഗാ ക്വിസ് 2025 മുക്കം ഉപജില്ലയില്‍ നടത്തി.
മുക്കം നഗരസഭ കൗണ്‍സിലര്‍ മധു ഉദ്ഘാടനം ചെയ്തു ഉപജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷനായി. സംസ്ഥാന നിര്‍വാഹക സമിതി അംഗം സുധീര്‍കുമാര്‍, ഉപജില്ല സെക്രട്ടറി ഇ.കെ.മുഹമ്മദ് അലി, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറില്‍ ജോര്‍ജ്, വിദ്യാഭ്യാസ ജില്ല കൗണ്‍സിലര്‍മാരായ ബേബി സലീന, കെ.സി.അബ്ദുറബ്ബ്, ഉപജില്ല ജോ. സെക്രട്ടറി അര്‍ച്ചന, എക്സ്ക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ ബെറ്റ്സി മേരി, ഹര്‍ഷല്‍, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
എല്‍.പി.വിഭാഗം ഒന്നാം സ്ഥാനം: ഹാഷിര്‍ അഹമ്മദ് (ജി.എച്ച്.എസ്.എസ്. ചെറുവാടി) രണ്ടാം സ്ഥാനം: ലയ അന്ന ജോസഫ് (സെന്റ് ജോസഫ്സ് യു.പി.എസ്. പുല്ലൂരാംപാറ), യു.പി.വിഭാഗം ഒന്നാം സ്ഥാനം: അസില്‍ മുഹമ്മദ് (എ.എം.യു.പി.എസ്. കുമാരനെല്ലൂര്‍) രണ്ടാം സ്ഥാനം: മുഹമ്മദ് അമീന് ഫൈസല്‍ (എ.യു.പി.എസ്. താഴെക്കോട്). ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം: എം.നഷ്വ (പി.ടി.എം.എച്ച്. എസ്.എസ്. കൊടിയത്തൂര്‍). രണ്ടാം സ്ഥാനം: മുഹമ്മദ് സയാന് (പി.ടി.എം.എച്ച്. എസ്.എസ്. കൊടിയത്തൂര്‍).