താമരശേരി രൂപത കൈക്കാരന്മാരുടെ സംഗമം സംഘടിപ്പിച്ചു
1592100
Tuesday, September 16, 2025 7:32 AM IST
താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കൈക്കാരന്മാരുടെ സംഗമം രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് സ്വാഗതം പറഞ്ഞു.
എകെസിസി ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ സമുദായത്തിന്റെ കെട്ടുറപ്പിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസെടുത്തു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തുകയും കൈക്കാരന്മാര്ക്ക് ജൂബിലി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കൂടരഞ്ഞി ഇടവക ട്രസ്റ്റി ടോമി പ്ലാത്തോട്ടത്തില്‍, കൂമുള്ളി ഇടവക ട്രസ്റ്റി സില്‍വി, രൂപത ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.