ദീപിക നമ്മുടെ ഭാഷ പദ്ധതി : മരുതോങ്കര സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ
1592101
Tuesday, September 16, 2025 7:32 AM IST
മരുതോങ്കര: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ആന്റോ മൂലയില്‍ സ്കൂള്‍ ലീഡര്‍ നിഷാല്‍ സുമേഷിന് ദീപിക പത്രം നല്‍കിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഹെഡ്മാസ്റ്റര് സജി തോമസ്, അധ്യാപിക രാജി സി. ആന്‍സ്, ഡിഎഫ്സി മേഖല പ്രസിഡന്റ് ബേബി ഇയ്യാലില്‍, ദീപിക ഏരിയ മാനേജര്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു.
അച്ചാമ്മ പതാപറമ്പില്‍, നിര്‍മ്മല പെരുമ്പള്ളില്‍, ജോണ്‍ പൂതക്കുഴി, നോബിന് വാതല്ലൂര്‍ കാലായില്‍, അനുഷ്ക്ക ബേബി ഇയ്യാലില്‍, തോമസ് കൈതക്കുളം, ബിജി വെട്ടിക്കല്‍, മത്തച്ചന് വടക്കേടത്ത്, മത്തായി പതാപറമ്പില്‍, സന്തോഷ് നെല്ലരികയില്‍, ജോസ് വെട്ടിക്കല്‍ എന്നിവരാണ് സെന്റ് മേരീസ് സ്ക്കൂളിലേക്ക് പത്രങ്ങള്‍ സ്പോണ്സര് ചെയ്തത്.