എന്‍.ജി.ഒ. അസോ. പ്രതിഷേധ മാര്‍ച്ച്
1592095
Tuesday, September 16, 2025 7:32 AM IST
കോഴിക്കോട്: ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദ്രോഹ നടപടികള്‍ക്കെതിരെ എന്‍ജിഒ അസോസിയേഷന് ജില്ലാ കമ്മിറ്റി പുതിയറ സബ് ട്രഷറിക്കു മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷനായി.
കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക, അനുവദിച്ച ക്ഷാമബത്തയുടെ 154 മാസത്തെ കുടിശിക നല്‍കുക, 12ാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ശമ്പള റിക്കവറിക്ക് അധിക ഫീസ് ചുമത്തുന്ന ഉത്തരവ് പിന്‍വലിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും.
സെറ്റോ ജില്ലാ ചെയര്മാന് സിജു കെ. നായര്‍, സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര, കെ.വി. രവീന്ദ്രന്, വി.വിപീഷ്, പി. പ്രദീപ് കുമാര്‍, വി.പി. ജംഷീര്‍, കെ.പി. സുജിത എന്നിവര്‍ സംസാരിച്ചു. എം.വി. ബഷീര്‍, പി.അരുണ്‍, കെ.ടി. രമേശന്, കെ.വി. ബാലകൃഷ്ണന്, പി. നിസാര്‍, പി. ലിജിന, സി.ജെ ലിന്‍സ്, റോഷ്ന ഡെന്‍സില്‍ ടി. സാറാമ്മകെ. ജോതിഷ് കുമാര്‍, കെ ജയേഷ്, കെ. എന്‍ ശരത്, കെ. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.