അന്താരാഷ്ട്ര ജനാധിപത്യ ദിനം; വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി കലാജാഥ സംഘടിപ്പിച്ചു
1592090
Tuesday, September 16, 2025 7:32 AM IST
കോഴിക്കോട്: അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വോട്ടര്‍ ബോധവത്ക്കരണ കലാജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച കലാജാഥ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഫ്ളാഗ് ഓഫ് ചെയ്തു. യുവജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുക, സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുമായാണ് കലാജാഥ പര്യടനം നടത്തുന്നത്.
സാമൂതിരി ഗുരുവായൂരപ്പന് കോളജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അണിനിരന്ന കലാജാഥ ജെഡിടി, ലോ കോളജ്, ദേവഗിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ്, പുതിയ ബസ് സ്റ്റാന്റ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ജില്ലാ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍, ജില്ലാ സ്വീപ് കോഓഡിനേറ്റര്‍ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, കാലിക്കട്ട് യൂണിവേഴ്സിറ്റി ജില്ലാ നാഷണല്‍ സര്‍വീസ് സ്കീം കോ ഓര്‍ഡിനേറ്റര്‍ ഫസീല്‍ അഹ്മദ്, ഡിസിഐപി കോര്‍ഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, സാമൂതിരി ഗുരുവായൂരപ്പന് കോളജ് എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ജിബിന്‍ ബേബി, അധ്യാപിക പി.ഐ. മീര, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.