പോലീസിനെതിരേ ഡിസിസി പ്രസിഡന്റിന്റെ ഉപവാസ സമരം ഇന്ന്
1592085
Tuesday, September 16, 2025 7:31 AM IST
കോഴിക്കോട്: പോലീസ് ഗുണ്ടായിസത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളെ കള്ളകേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരേ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഇന്ന് ഉപവാസ സമരം നടത്തും.
രാവിലെ ഒന്പതുമുതല് വൈകീട്ട് അഞ്ചുവരെ നടക്കാവ് ഐജി ഓഫീസിന് സമീപമാണ് സമരം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.കെ. രാഘവന് എം.പി. ഉദ്ഘാടനം ചെയ്യും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി ആമുഖ പ്രഭാഷണം നടത്തും. സമാപന സമ്മേളനം വൈകീട്ട് 4.30ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും.
സിനിമ നടന് ജോയ്മാത്യു, എഴുത്തുകാരായ കല്പറ്റ നാരായണന്, യു.കെ. കുമാരന്, യു.ഡി.എഫ് കക്ഷി നേതാക്കള്‍, കെപിസിസി, ഡിസിസി നേതാക്കള്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്യാനെത്തുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹ്മാന് അറിയിച്ചു.