വിദ്യാർഥിനിയെ ആദരിച്ചു
1591792
Monday, September 15, 2025 5:18 AM IST
കൂടരഞ്ഞി: കഴിഞ്ഞ ദിവസം കൂടരഞ്ഞി അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വിദ്യാർഥിനി റോസ്മിനെ മൗണ്ട് ഹീറോസിന്റെ നേതൃത്വത്തിൽ മെമന്റോ നൽകി ആദരിച്ചു.
അപകടം നടക്കുന്ന സമയത്ത് സ്കൂൾ വിട്ടു വരികയായിരുന്ന റോസ്മിൻ മറ്റൊന്നും ചിന്തിക്കാതെ ഓടിയെത്തുകയും തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകി ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് റോസ്മിന്‍ മെമന്റോ നൽകി. വാർഡ് മെമ്പർ ജെറീന റോയ്, മൗണ്ട് ഹീറോസ് അഡ്മിൻമാരായ അനീഷ് പുത്തൻപുര, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.