വിദേശമദ്യ വില്‍പ്പനക്കാരനെ നാട്ടുകാര്‍ പിടികൂടി എക്സൈസിനു കൈമാറി
1592096
Tuesday, September 16, 2025 7:32 AM IST
നാദാപുരം: വിദേശമദ്യ വില്‍പ്പനക്കാരനെ നാട്ടുകാര്‍ പിടികൂടി എക്സൈസിനു കൈമാറി. തിനൂര് കയപ്പക്കൊല്ലിയില് മദ്യവില്‍പ്പന നടത്തുന്നതിനിടെ വാണിമേല്‍ വെള്ളിയോട് സ്വദേശി നടുവിലക്കണ്ടി കുമാരനാ (59)ണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 12.5 ലിറ്റര്‍ മദ്യം അധികൃതര്‍ പിടികൂടി.
കയപ്പക്കൊല്ലിയില് മദ്യം വിതരണം ചെയ്യുന്നതിനിടെ പ്രതിയെ നാട്ടുകാര്‍ തടഞ്ഞു വച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.നാദാപുരം എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ കെ.കെ. ജയനും സംഘവുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.