52 ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയി
1592086
Tuesday, September 16, 2025 7:31 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും 52 ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി. കൊയിലാണ്ടി ബസ്സ്റ്റാന്‍ഡിലെ വി.കെ.ലോട്ടറി സ്റ്റാളില്‍ നിന്നാണ് ടിക്കറ്റുകള്‍ മോഷണം പോയത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ലോട്ടറി സ്റ്റാളിലെ ജീവനക്കാരന് മുസ്തഫ പോലീസില്‍ പരാതി നല്കി. രണ്ടാഴ്ചമുന്പ് 22 ലോട്ടറികളും രണ്ട് ദിവസം മുന്‍പും മൂന്ന് ടിക്കറ്റുകളും കളവുപോയതായി മുസ്തഫ പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.