കോ​ഴി​ക്കോ​ട്: വേ​ള്‍​ഡ് അ​ത്‌​ല​റ്റി​ക്‌​സ് നേ​രി​ട്ട് ന​ട​ത്തി​യ റ​ഫ​റി സെ​ല​ക്‌​ഷ​നി​ല്‍ ബ്രോ​ണ്‍​സ് ലെ​വ​ല്‍ നേ​ട്ട​വു​മാ​യി ഡോ. ​റോ​യ് വി. ​ജോ​ണ്‍. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്, എ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്, ഓ​ള്‍​സ്റ്റാ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങി നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള പ​രി​ച​യ​മാ​ണ് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് റോ​യി​യെ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദേ​ശീ​യ ഗെ​യിം​സി​ലും ട്രാ​ക്കി​നെ നി​യ​ന്ത്രി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പോ​ര്‍​ട്സി​ല്‍ നി​ന്ന് അ​ത്‌​ല​റ്റി​ക്‌​സ് കോ​ച്ചിം​ഗി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ള്ള റോ​യ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി അ​ത്‌​ല​റ്റി​ക്‌​സ് ടീം ​കോ​ച്ച്, മ​നേ​ജ​ര്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഗ​വ. ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍, ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് സ്‌​പോ​ര്‍​ട്സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റും സി​ഐ​സി​എ​സ് ബി​എ​ഡ് കോ​ള​ജി​ലെ കാ​യി​ക വി​ഭാ​ഗം വി​സി​റ്റിം​ഗ് ഫ്ര​ഫ​സ​റു​മാ​ണ്.