കൊ​യി​ലാ​ണ്ടി: ബു​ള്ള​റ്റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​ത്തോ​ളി മേ​ക്കോ​ത്ത് ഹാ​രി​സി (28) നെ ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ങ്ങൂ​ർ കു​നി​യി​ൽ ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റി​ൽ നി​ന്നും 4.41 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

എ​സ്ഐ​മാ​രാ​യ ആ​ർ.​സി. ബി​ജു, കെ.​പി. ഗി​രീ​ഷ്, എ​എ​സ്ഐ റെ​ക്കീ​ബ്, അ​നീ​ഷ് മ​ടോ​ളി, ഗം​ഗേ​ഷ്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​തു​ൽ, ശ്യാം ​എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.