വാഗ്ഭടാനന്ദ വായനശാലയില്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു
1591786
Monday, September 15, 2025 5:15 AM IST
കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവര് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു.
അഡ്വ. എ. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പി.എസ്. വിപിന്‍, സെക്രട്ടറി കെ. ശൈലേഷ്, അഡ്വ. വിനോദ് സിംഗ് ചെറിയാന്, സി. സുരേന്ദ്രന്, ഡോ. കെ.വി. തോമസ്,
പി.വി. രാധാകൃഷ്ണന് നായര്‍, പി. ഭാസ്കരന്, കെ.വി. അജിത്കുമാര്‍, ബി.എസ്. ഉപേന്ദ്രന്, ശശി, കെ. പ്രകാശന്, പി. ഭാസ്ക്കരന്‍, സി.പി. ഷൈനി, വി.കെ. സ്വരാജ്, ഇ.എന്‍. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.