സാന്താക്രൂസ് കുരിശുപള്ളി തിരുനാള്‍ സമാപിച്ചു
1591771
Monday, September 15, 2025 4:52 AM IST
കോഴിക്കോട്: കോഴിക്കോട് രൂപത സാന്താക്രൂസ് കുരിശുപള്ളിയിലെ തിരുനാള്‍ സമാപിച്ചു. ഇന്നലെ വൈകുന്നേരം കോഴിക്കോട് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജന്സൻ പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയോടെയാണ് തിരുനാള്‍ സമാപിച്ചത്.
ദേവമാത കത്തീഡ്രല്‍ വികാരി ഫാ. ജെറോം ചിങ്ങന്തറയാണ് തിരുനാളിന് കൊടിയേറ്റിയത്. ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു.