പള്ളിപ്പടി റെസിഡന്‍സ് അസോസിയേഷന് രൂപവത്കരിച്ചു
1592091
Tuesday, September 16, 2025 7:32 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി കേന്ദ്രീകരിച്ചു പള്ളിപ്പടി റെസിഡന്‍സ് അസോസിയേഷന് രൂപവത്ക്കരിച്ചു. ആന്റണി കണ്ടത്തിന് തൊടികയിലിന്റെ വീട്ടില്‍ നടന്ന യോഗം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് ടി.ടി. കുര്യന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, ജോസ് മാത്യു, സിറിയക്ക് മണലോടി, ജോര്‍ജ് ഓണാട്ട്, ഷിജു ചെമ്പനാനി, പി.ജെ. ലാല്‍, ഷിജി ജോബി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഓണാഘോഷ പരിപാടികളും നടത്തി. മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട സിജോ കണ്ടത്തിന് തൊടികയില്‍, പരമ്പരാഗത കര്‍ഷകനായ ജോസ് കണ്ടെത്തിന് തൊടികയില്‍, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു. ടി.ടി.കുര്യനെ പ്രസിഡന്റായും ഷിജു ചെമ്പനാനിയെ ജന:സെക്രട്ടറിയായും പി.ജെ. ലാലിനെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.