70 കുടുംബങ്ങള്‍ക്ക് സഹായവുമായി സിയസ്കൊയുടെ ആര്‍ദ്രം പദ്ധതി
1592092
Tuesday, September 16, 2025 7:32 AM IST
കോഴിക്കോട് : സപ്തതി ആഘോഷിക്കുന്ന സിയസ്കൊ എഴുപത് കുടുംബങ്ങള്‍ക്ക് ശൗചാലയവും കുഴല്‍ കിണറും നിര്‍മിച്ചു നല്കുന്ന ആര്ദ്രംപദ്ധതിക്ക് രൂപം നല്കി. സിയസ്കൊ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സി.ബി.വി. സിദ്ധീഖ് പദ്ധതി വിശദീകരിച്ചു.
പദ്ധതിയുടെ ചെയര്‍മാനായി പി. കെ. വി. അബ്ദുല്‍ അസീസ് , കണ്‍വീനറായി ആദം കാതരിയകത്ത് എന്നിവരെ തെരഞ്ഞെടുത്തു. തെക്കേപ്പുറം പ്രദേശത്തെ ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമായ പരപ്പില്‍ പോസ്റ്റ് ഓഫീസ് അടച്ചു പുട്ടാനുള്ള നടപടി പിന്‍വലിക്കണമെന്ന് സിയസ്കൊ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് സി.ബി.വി.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.വി. ഫസല്‍ റഹ്മാന് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പി.പി. അബ്ദുല്ല കോയ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് സി.ബി.വി. സിദ്ധീഖ് പതാക ഉയര്‍ത്തി. ലൈബ്രറി ചെയര്മാന് എസ്.എഖുദ്സി, സെക്രട്ടറി എം.ഹസ്സന്‍കോയ എന്നിവര്‍ നേതൃത്വം നല്കി.വൈസ് പ്രസിഡന്റുമാരായ കെ. നൗഷാദ് അലി, എസ്.എം. സാലിഹ്, സെക്രട്ടറിമാരായ സി.പി.എം സഈദ് അഹമ്മദ്, പി.വി. മുഹമ്മദ് യൂനുസ്, ആദം കാതിരിയകം, പി.കെ.വി. അബ്ദുള്‍ അസീസ്, കെ.പി. മമ്മത് കോയ, പി .എന്‍ .വലീദ് എന്നിവര്‍ സംസാരിച്ചു.