മു​ക്കം: ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ​ൺ ബോ​സ്കോ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ബോ​സ്കോ പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ, സാ​ന്‍റോ​സ് എ​ന്നീ ടീ​മു​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി, വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫാ. ജോ​ബി എം. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

മി​ക​ച്ച ക​ളി​ക്കാ​ര​ൻ, മി​ക​ച്ച പ്ര​തി​രോ​ധ​ക്കാ​ര​ൻ, മി​ക​ച്ച ഗോ​ളി, ടോ​പ് സ്കോ​റ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ടി.​പി. മ​നാ​ഫ്, സ​ൽ​മാ​ൻ, ഷ​ബീ​ൽ, ആ​ര്യ​ൻ റൂ​ബ​ൻ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ ക​ര​സ്ഥ​മാ​ക്കി.

ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് മ​രു​തോ​ലി​ൽ വി​ദ്യാ​ർ​ഥി കോ​ഡി​നേ​റ്റേ​ഴ്സാ​യ ഉ​മ്മ​ർ മു​ക്ത​ർ, അ​ഹ​മ്മ​ദ് സ​മീ​ർ, അ​ഭി​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.