ധനസഹായം നൽകി
1602177
Thursday, October 23, 2025 5:40 AM IST
മക്കരപ്പറന്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷ പദ്ധതിയുടെ പത്ത് ലക്ഷം രൂപയുടെ ധനസഹായം മക്കരപ്പറന്പ് യൂണിറ്റിലെ മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് കൈമാറി. മെംബർമാർക്കുള്ള മുപ്പതിനായിരം രൂപയുടെ ധനസഹായവും ഇതോടൊപ്പം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അക്രം ചുണ്ടയിൽ അധ്യക്ഷനായിരുന്നു. മഞ്ഞളാംകുഴി അലി എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.നുഹുമാൻ ഷിബിലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീസ് മഠത്തിൽ,
ജില്ലാ ഭാരവാഹികളായ നൗഷാദ് കടപ്പാടൻ, പി.ടി.എസ്. മൂസു, അസീസ് എർബാദ്, നാസർ ടെക്നോ, താജുദ്ദീൻ ഉറുമാഞ്ചേരി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായ അനീസുദ്ദീൻ മുല്ലപ്പള്ളി, വി.പി.റിസ് വാൻ എന്നിവർ നേതൃത്വം നൽകി.