കർഷക ദ്രോഹ നിലപാടുകൾക്കെതിരേ ബാലറ്റിലൂടെ പ്രതികരിക്കണം: വി.എസ്. ജോയ്
1602171
Thursday, October 23, 2025 5:34 AM IST
മലപ്പുറം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കർഷകർ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ആവശ്യപ്പെട്ടു.
കർഷക ക്ഷേമനിധി ബോർഡിനെ നോക്കുകുത്തിയാക്കിയ നടപടി, കർഷക പെൻഷൻ വർധിപ്പിക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട്, ഗണ്യമായി വർധിപ്പിച്ച ഭൂനികുതി പിൻവലിക്കാൻ തയാറാകാത്ത നടപടി ഇതിനെതിരെ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കർഷക രോഷം ഉയർന്നുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലാൽ വർഗീസ് കൽപ്പകവാടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഡിസിസിയിൽ ചേർന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ജോയ്.കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി. രാജൻ അധ്യക്ഷത വഹിച്ചു. കെ.പി.എസ്. ആബിദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
കർഷക പ്രതിബദ്ധതയും മതേതരത്വവും ഒരു പോലെ പുലർത്തിയ മഹാനേതാവായിരുന്നു ലാൽ വർഗീസ് കൽപകവാടിയെന്ന് ആബിദ് തങ്ങൾ അനുസ്മരിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി.കെ. ഹൈദ്രോസ്, സംസ്ഥാന ഭാരവാഹികളായ കെ.ടി. സിദ്ദീഖ്, അറക്കൽ കൃഷ്ണൻ, സിയാദ് മലങ്ങാടൻ, ജില്ലാ ഭാരവാഹികളായ ഫസലുദ്ദീൻ വാരണാക്കര, സൈതലവി കടവത്ത്, അത്തിക്കൽ കുഞ്ഞാൻ, ശശി പെരിന്തൽമണ്ണ, ഉണ്ണി മലപ്പുറം, വി.ടി. മുസ്തഫ, അസൈനാർ കുന്നുംപുറം, മുസ്തഫ കോട്ടക്കൽ, ശശി വാളംകുളം എന്നിവർ പ്രസംഗിച്ചു.