കാളികാവ് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു
1602164
Thursday, October 23, 2025 5:34 AM IST
കാളികാവ്: മഞ്ഞപ്പിത്ത ബാധിത മേഖലയിൽ പ്രതിരോധം ഉൗർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി കാളികാവിൽ ഹൗസ് കാന്പയിനിംഗും ബോധവത്ക്കരണവും നടത്തി.
കാളികാവ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.പി. പ്രമോദ്കുമാർ ക്ലാസെടുത്തു. കാളികാവ് ഗ്രാമപഞ്ചായത്തിലെ പുറ്റംകുന്ന് മേഖലയിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പത്തോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മേഖലയിൽ ആരോഗ്യവകുപ്പ് കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ പൂർത്തിയാക്കി.
വീടുകൾ തോറും കാന്പയിന് പുറമെ പ്രദേശത്ത് സാംക്രമിക രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിച്ചു.