ഇടിവണ്ണയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
1602167
Thursday, October 23, 2025 5:34 AM IST
നിലന്പൂർ:ഇടിവണ്ണയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിട്ടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
പെരുവന്പാടം സ്വദേശി മാംപ്ലായിൽ ജോണ്‍സനാണ് (58) സാരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം 5.15ന് ഇടിവണ്ണ - മൂലേപ്പാടം റോഡിലാണ് അപകടം. മൂലേപ്പാടത്ത് നിന്ന് ഇടിവണ്ണ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും മൂലേപ്പാടം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കാറിന്റെ ഗ്ലാസും തകർന്നു.