പെരുന്നാൾ ദിനത്തിൽ മസ്ജിദുകളിൽ ലഹരി വിരുദ്ധ ബോധവത്കരണം
1535395
Saturday, March 22, 2025 5:41 AM IST
മലപ്പുറം: ലഹരി വിപത്ത് പടരുന്ന സാഹചര്യത്തിൽ പെരുന്നാൾ ദിനത്തിൽ മസ്ജിദുകളിൽ ജുമുഅയോടനുബന്ധിച്ച് ലഹരി വിരുദ്ധ ഉദ്ബോധനവും പോസ്റ്റർ പ്രദർശനവും നടത്താൻ സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിമാരുടെ യോഗം മഹല്ല് ജമാഅത്തുകളോടും ഖതീബുമാരോടും ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു. മുഹമ്മദ്ഷാഫി ഹാജി ചെമ്മാട്, സംസ്ഥാന സെക്രട്ടറിമാരായ സി.ടി. അബ്ദുൾ ഖാദിർ ഹാജി കാസർഗോഡ്, പി.സി. ഇബ്രാഹിം ഹാജി വയനാട്, വി.എ.സി. കുട്ടിഹാജി പാലക്കാട്, ബഷീർ കല്ലേപ്പാടം തൃശൂർ, ബദ്റുദീൻ അഞ്ചൽ കൊല്ലം എന്നിവർ പങ്കെടുത്തു.