തേ​ഞ്ഞി​പ്പ​ലം: അ​ഖി​ല​ലോ​ക പ്രാ​ര്‍​ഥ​നാ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ പ്രാ​ര്‍​ഥ​നാ​ദി​നം ആ​ച​രി​ച്ചു. ബെ​ഥേ​ല്‍ മാ​ര്‍​ത്തോ​മ പ​ള്ളി വി​കാ​രി റ​വ. ജി​തി​ന്‍​മാ​ത്യു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വ​ത​ല​മു​റ​യ്ക്ക് വി​ശ്വാ​സ​ത്തി​ന്‍റെ ചൈ​ത​ന്യം മു​തി​ര്‍​ന്ന വൈ​എം​സി​എ അം​ഗ​ങ്ങ​ള്‍ പ​ക​ര്‍​ന്നു ന​ല്‍​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1995ല്‍ ​ന​ര​സിം​ഹ​റാ​വു സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ മു​ന​മ്പം ജ​ന​ത​യു​ടെ റ​വ​ന്യൂ ഭൂ​മി അ​ന്യാ​ധീ​ന​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള കു​ത്സി​ത ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ പ്ര​മേ​യം പാ​സാ​ക്കി. മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ള്‍ നി​യ​മാ​നു​സൃ​തം കൈ​വ​ശം​വ​ച്ചു വ​രു​ന്ന ഭൂ​മി​യി​ല്‍ വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ അ​ന്യാ​യ​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ക, വ​ഖ​ഫ് ബോ​ര്‍​ഡ് ബി​ല്ലി​നെ​തി​രേ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​പ്ര​മേ​യം പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​എ​ല്‍. ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി കെ.​വി. അ​ഗ​സ്റ്റി​ന്‍, അ​ലോ​ഷ്യ​സ് ആ​ന്‍റ​ണി, പി.​ജെ. സ​ണ്ണി​ച്ച​ന്‍, ഒ. ​മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.