തേ​ഞ്ഞി​പ്പ​ലം: മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് കാ​യി​ക​മേ​ള അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ര്‍ ഇ.​കെ. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ് മാ​ര്‍​ച്ച് പാ​സ്റ്റ് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

മാ​ര്‍​ച്ച് പാ​സ്റ്റി​ല്‍ മ​ല​പ്പു​റം സ​ബ് ഡി​വി​ഷ​ന്‍ ടീം ​ഒ​ന്നാം​സ്ഥാ​ന​വും ജി​ല്ലാ പോ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ട​ര്‍ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. രാ​വി​ലെ 6.30 ന് ​പു​രു​ഷ​ന്‍​മാ​രു​ടെ 10000 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. 17 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 42 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം സ​ബ് ഡി​വി​ഷ​നാ​ണ് പോ​യി​ന്‍റ് നി​ല​യി​ല്‍ മു​ന്നി​ല്‍. തൊ​ട്ടു​പി​റ​കി​ല്‍ 35 പോ​യി​ന്റു​മാ​യി ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് ടീം ​ര​ണ്ടാം സ്ഥാ​ന​ത്തും 19 പോ​യ​ന്റു​മാ​യി തി​രൂ​ര്‍ സ​ബ് ഡി​വി​ഷ​ന്‍ മൂ​ന്നാ​മ​തു​മാ​ണ്.

വ​ടം​വ​ലി ഉ​ള്‍​പ്പെ​ടെ 25 ഫൈ​ന​ലു​ക​ളാ​ണ് മേ​ള​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യി ഇ​ന്ന് ന​ട​ക്കു​ക. നി​ല​വി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് മ​ത്സ​ര​ത്തി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത് ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ്, മ​ല​പ്പു​റം സ​ബ് ഡി​വി​ഷ​ന്‍ ടീ​മു​ക​ളാ​ണ്. കാ​യി​ക​മേ​ള​ക്ക് സ​മാ​പ​ന​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​മാ​രും ടീം ​ചാ​മ്പ്യ​ന്‍​മാ​ര്‍​ക്കു​മു​ള്ള ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്യും.